ഐടി ചട്ടങ്ങൾക്ക് വിരുദ്ധം; വാർത്താ വെബ്‌സൈറ്റ് ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ

  • 05/04/2022

ദില്ലി: 2021ലെ ഐടി ചട്ടങ്ങൾക്ക് കീഴിലുള്ള അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, ഇരുപത്തിരണ്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, മൂന്ന് ട്വിറ്റർ അക്കൗണ്ടുകൾ, ഒരു എഫ്ബി അക്കൗണ്ട് എന്നിവ ബ്ലോക്ക് ചെയ്യാൻ ഉത്തരവിട്ടു. 

ഇതിലൊരു വാർത്താ വെബ്‌സൈറ്റും ഉൾപ്പെടുന്നു. ബ്ലോക്ക് ചെയ്യപ്പെട്ട യൂട്യൂബ് ചാനലുകൾക്ക് എല്ലാം കൂടി ഇതുവരെ ഏകദേശം 260 കോടിയിലധികം വ്യൂവർഷിപ്പ് ഉണ്ടായിരുന്നു. ദേശീയ സുരക്ഷ, ഇന്ത്യയുടെ വിദേശ ബന്ധം എന്നിവയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ ഏകോപിപ്പിക്കാനും ഉപയോഗിച്ചതിനെത്തുടർന്നാണ് ഈ നടപടി.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഐടി റൂൾസ്, 2021-ന്റെ വിജ്ഞാപനത്തിനു ശേഷം ഇന്ത്യൻ യൂട്യൂബ് അധിഷ്ഠിത വാർത്താ പ്രസാധകർക്കെതിരെ നടപടിയെടുക്കുന്നത് ഇതാദ്യമാണ്. സമീപകാല ബ്ലോക്ക് ചെയ്യൽ ഉത്തരവിലൂടെ, പതിനെട്ട് ഇന്ത്യൻ ചാനലുകളും നാല് പാകിസ്ഥാൻ അധിഷ്ഠിത യുട്യൂബ് വാർത്താ ചാനലുകളും തടഞ്ഞു.

Related News