അഡ്മിനിസ്ട്രേഷനിലെ കുവൈത്തിവത്കരണ നിരക്ക് 99 ശതമാനത്തിലെത്തിയെന്ന് കസ്റ്റംസ്

  • 07/04/2022

കുവൈത്ത് സിറ്റി: കുവൈത്തി കൺസൾട്ടന്റുമാരെ ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സോഷ്യൽ മീഡ‍ിയയിൽ നടന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ. കഴിഞ്ഞ വർഷം ഡിസംബർ 31ലെ സിവിൽ സർവീസ് കൗൺസിൽ യോഗത്തിന്റെ അടിസ്ഥാനത്തിലാണ്  കുവൈത്തി കൺസൾട്ടന്റുമാരെ ഉപയോ​ഗിക്കുന്നത് അവസാനിപ്പിക്കുമെന്ന തരത്തിലും അവർ യഥാർത്ഥ തൊഴിലുടമകളിലേക്ക് മടങ്ങണമെന്ന തരത്തിലും പ്രചാരണം നടക്കുന്നത്. 

സർവീസ് കൗൺസിലിന്റെ തീരുമാനങ്ങൾക്ക് അനുസൃതമായി, ഈ ഉപദേശകരിൽ ചിലരെ അഡ്മിനിസ്ട്രേഷൻ ഫത്വയിലും നിയമനിർമ്മാണത്തിലും ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്തുള്ള പുനരുപയോഗിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ അഡ്മിനിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന്റെ ആവശ്യം കണക്കിലെടുത്ത് ഒരു പ്രവാസി കൺസൾട്ടന്റിനെ നിയമിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏക നിയമനമാണത്. അഡ്മിനിസ്ട്രേഷനിലെ കുവൈത്തിവത്കരണ നിരക്ക് 99 ശതമാനത്തിലെത്തിയെന്നും കസ്റ്റംസ് വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News