കുവൈത്തിൽ കൊമേഴ്സൽ വിസിറ്റ് വിസയിൽ എത്തുന്നവർക്ക് ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ നീക്കം

  • 07/04/2022

കുവൈത്ത് സിറ്റി: കൊമേഴ്സൽ വിസിറ്റ് വിസയുമായി കുവൈത്തിലേക്ക് വരുന്നവർക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താൻ ആരോഗ്യ മന്ത്രാലയവും ഇൻഷുറൻസ് കമ്പനികൾ പോലുള്ള രാജ്യത്തെ ബന്ധപ്പെട്ട അധികൃതരും നീക്കം നടത്തുന്നതായി ആരോ​ഗ്യ വൃത്തങ്ങൾ വെളിപ്പെടുത്തി. എത്ര തുകയുടെ ഇൻഷുറൻസ് വേണമെന്നുള്ള കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത് സംബന്ധിച്ച് നടന്ന പഠനത്തിന്റെ അന്തിമ രൂപത്തിന് ഇതുവരെ അം​ഗീകാരവും ലഭിച്ചിട്ടില്ല. എന്നാൽ, ഇത്തരമൊരു പഠനം മന്ത്രാലയത്തിന്റെയും ഇൻഷുറൻസ് കമ്പനികളുടെയും ഭാഗത്തുനിന്ന് കുറച്ചുകാലമായി നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

ഇൻഷുറൻസ് തുക അടക്കമുള്ള കാര്യങ്ങൾ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. രാജ്യത്തെ ആരോ​ഗ്യ സംവിധാനം അനുഭവിക്കുന്ന സമ്മർദ്ദം കുറയ്ക്കാനാണ് ഇത്തരമൊരു ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം കുവൈത്ത് ആരോഗ്യ മേഖലയിലെ ചെലവുകളും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. സൗജന്യ ശസ്ത്രക്രിയകൾ നടത്തുന്നത് പോലുള്ള ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ചില 'സന്ദർശകർ' രാജ്യത്തേക്ക് എത്തുന്നതായണ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News