കുവൈത്തിൽ മത്സ്യത്തിന് വില ഉയർന്നു; കാരണം യുക്തിരഹിതമായ തീരുമാനങ്ങളെന്ന് വിമർശനം

  • 07/04/2022

കുവൈത്ത് സിറ്റി: വിപണിയിൽ മീനിന് വില ഉയരാൻ കാരണം യുക്തിരഹിതമായ തീരുമാനങ്ങളെന്ന് മത്സ്യത്തൊഴിലാളികൾ. കുവൈത്ത് കടലിൽ അൽ സുബൈദി, അൽ ഷാം, അൽ ബലൂൽ ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളുടെ ദൗർലഭ്യമുണ്ടെന്ന് തൊഴിലാളികൾ വ്യക്തമാക്കി. സമുദ്ര പരിസ്ഥിതി സമ്പത്ത് സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ചില തീരുമാനങ്ങൾ മത്സ്യബന്ധനം കുറയാനും സമ്പന്നമായ സമുദ്രമേഖലകൾ അടച്ചതോടെ പ്രാദേശിക വിപണിയിൽ ചില പ്രത്യേക ഇനങ്ങളുടെ ദൗർലഭ്യത്തിനും കാരണമായി. 

വിതരണത്തിലെ ദൗർലഭ്യം കാരണം വില കുതിച്ച് ഉയർന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഖോർ അബ്‍ദുള്ള പ്രദേശത്താണ് കൂടുതലായും സുബൈദി മത്സ്യത്തെ കാണാൻ സാധിക്കുന്നത്. എന്നാൽ, കുവൈത്തി മത്സ്യത്തൊഴിലാളികളെ ആ പ്രദേശത്ത് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. അയൽരാജ്യങ്ങളിൽ നിന്നുള്ള ബോട്ടുകളും ഷിപ്പുകളും മത്സ്യത്തൊഴിലാളികളും ഈ അവസരം മുതലെടുത്തു. ഇരട്ടി വിലയ്ക്കാണ് കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതെന്നും അവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News