കൊവിഡ് കുറയുന്നു; രോ​ഗമുക്തി നിരക്ക് നൂറ് ശതമാനത്തിലേക്ക്, കുവൈത്തിന് ആശ്വാസം

  • 07/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവി‍ഡ് സാഹചര്യം വളരെയേറെ മെച്ചപ്പെട്ടതായി കണക്കുകൾ. പ്രതിദിന കൊവിഡ‍് കേസുകളിൽ വലിയ കുറവാണ് വന്നിട്ടുള്ളത്. കൊവിഡ് വാർഡുകളിലും തീവ്രപരിചരണ വിഭാ​ഗത്തിലും പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ​ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാർച്ച് ആദ്യം മുതൽ തിങ്കളാഴ്ച വരെ ആശ്വാസം നൽകുന്നതാണ് കുവൈത്തിലെ കൊവിഡ് കണക്കുകൾ. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 2.5 ശതമാനത്തിലേക്ക് കുറഞ്ഞു. രോ​ഗമുക്തി നിരക്ക് 100 ശതമാനത്തിലേക്ക് എത്തുകയാണെന്നും അധികൃതർ അറിയിച്ചു.

മാർച്ചിൽ കുവൈത്തിൽ 9,384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാമാരി മൂലം 16 പേർക്ക് ജീവനും നഷ്ടമായി. എന്നാൽ, ഫെബ്രുവരിയിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം 74,177 ആയിരുന്നു. 41 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. അതായത് രോ​ഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ 88 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. ഒപ്പം രോ​ഗമുക്തി നിരക്ക് 99.3 ശതമാനത്തിലേക്കും എത്തി. കൊവിഡ് വാർഡുകളിൽ 23 കേസുകൾ മാത്രമാണ് ഇപ്പോഴുള്ളത്. ഏപ്രിൽ നാല് വരെയുള്ള കണക്ക് പ്രകാരം തീവ്രപരിചരണ വിഭാ​ഗത്തിൽ അഞ്ച് പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News