കൊവിഡ് നാലാം ഡോസ് വാക്സിൻ നൽകുന്ന കാര്യം ആലോചനയിലില്ലെന്ന് കുവൈറ്റ് ആരോ​ഗ്യ മന്ത്രി

  • 07/04/2022

കുവൈത്ത് സിറ്റി: കൊവിഡ് നാലാം ഡോസ് വാക്സിൻ നൽകുന്ന കാര്യം നിലവിൽ ആലോചിക്കുന്നില്ലെന്ന് ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദ് സ്ഥിരീകരിച്ചു. രാജ്യത്തെ നിലവിലുള്ള കൊവി‍‍ഡ് സാഹചര്യങ്ങൾക്ക് അനുസൃതമായ പ്രവർത്തനങ്ങളാണ് മന്ത്രാലയം നടത്തുന്നത്. കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ആലോചനകളിലേക്ക് കടക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, അവധിയിലായിരിക്കുമ്പോഴും ഡോക്ടർമാർക്കും ദന്തഡോക്ടർമാർക്കും പരിശീലന അലവൻസ് നൽകുന്നത് തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്ന 2022ലെ 143-ാം നമ്പർ മന്ത്രിതല പ്രമേയം ആരോഗ്യമന്ത്രി പുറത്തിറക്കി. ഡോക്‌ടർമാർക്കും ദന്തഡോക്ടർമാർക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇനിയുള്ള കാലയളവിൽ സപ്പോർട്ടിം​ഗ് പ്രൊഫഷണുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അലവൻസുകളും പരിശീലനവും നൽകാൻ ശ്രമിക്കുമെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News