പാചകവാതക സിലിണ്ടറില്‍ നിന്നുള്ള ഗ്യാസ് ശ്വസിച്ച് 17-കാരി മരിച്ച നിലയില്‍

  • 07/04/2022

ഹൈദരാബാദ്:  ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാചകവാതക സിലിണ്ടറില്‍ നിന്നുള്ള ഗ്യാസ് ശ്വസിച്ച് മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഹൈദരാബാദിലെ ഉപ്പാളില്‍ താമസിക്കുന്ന 17-കാരിയാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. 

ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയ പെണ്‍കുട്ടിയെ പിറ്റേദിവസം രാവിലെ അടുക്കളയില്‍ മരിച്ചനിലയില്‍ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. പെണ്‍കുട്ടി ജീവനൊടുക്കിയതിന്റെ കാരണമറിയില്ലെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. 

അടുക്കളയിലെ പാചകവാതക സിലിണ്ടറില്‍നിന്ന് വാതകം ശ്വസിച്ചാണ് 17-കാരി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മുഖം മൂടിയശേഷം സിലിണ്ടറില്‍ നിന്നുള്ള പൈപ്പ് ഇതിലേക്ക് കടത്തി റെഗുലേറ്റര്‍ ഓണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാതകം ശ്വസിച്ച് മരണം സംഭവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉപ്പാള്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Related News