വ്യാജ സന്ദേശം; മുന്നറിയിപ്പ് നൽകി സൈബർ സുരക്ഷാ വിഭാഗം

  • 07/04/2022

കുവൈത്ത് സിറ്റി : രാജ്യത്ത് വ്യാപകമായി പ്രചരിക്കുന്ന ഫിഷിംഗ് സന്ദേശത്തെക്കുറിച്ച് സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. നിരവധി  ഉപഭോക്താക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍  തങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ  വെബ്സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യാനുള്ള വ്യാജ സന്ദേശം  ലഭിച്ചത് . ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കാതെ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഉപയോക്താവിനെ കബളിപ്പിക്കുകയും  അവരുടെ ബാങ്ക് പാസ്‌വേഡുകൾ, വ്യക്തിഗത ഡാറ്റ, തുടങ്ങിയ വിവരങ്ങള്‍ ഉപഭോക്താവ് അറിയാതെ കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്നതിനെയാണ് ഫിഷിംഗ് എന്ന് പറയുന്നത്. പൊതുവേ SMS സന്ദേശങ്ങൾ വഴിയാണ്  സ്‌കാമർമാര്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നത്.ഒദ്യോഗിക വെബ്‌ സൈറ്റിന് സമാനമായ  ഇത്തരം ലിങ്കുകള്‍ വ്യാജ വെബ്‌സൈറ്റിലേക്ക് ഉപഭോക്താവിനെ നയിക്കുകയും തുടര്‍ന്ന് അവരുടെ സ്വകാര്യ ഡാറ്റ കൈക്കലാക്കുകയുമാണ്‌ തട്ടിപ്പുകാര്‍ ചെയ്യുന്നത്. 

പരിചയമല്ലാത്ത ഇമെയിൽ‌ സന്ദേശമോ SMS സന്ദേശമോ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം സന്ദേശം ലഭിച്ചാല്‍ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ സുരക്ഷാ വിഭാഗം കൂട്ടിച്ചേര്‍ത്തു. 

Related News