പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ചു വരുത്തി അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ്; അന്വേഷണം ശക്തമാക്കി സൈബര്‍ സെല്‍

  • 07/04/2022

ചെന്നൈ:  പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ വീട്ടില്‍ വിളിച്ചു വരുത്തി അധ്യാപിക  ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി തമിഴ്‌നാട് സൈബര്‍ സെല്‍.  ഗ്രൂപ്പ് സെക്‌സ് വീഡിയോ രാജ്യാന്തര പോണ്‍ വെബ്‌സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 

മധുരയിലാണ് സ്‌കൂള്‍ അധ്യാപിക ക്ലാസിലെ 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്‌സ് നടത്തിയത്. 42-കാരിയായ അധ്യാപിക വാടകയ്ക്ക് താമസിക്കുന്നു വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്‌സ് നടത്തിയത്. അധ്യാപികയുടെ കാമുകനായ 39-കാരനാണ് ഈ വീഡിയോ ചിത്രീകരിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. കുട്ടികള്‍ അറിയാതെയാണ് അവരുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഈ വീഡിയോ ഇയാള്‍ ചില സുഹൃത്തുക്കള്‍ക്ക് അയക്കുകയും അത് പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയായതും ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം നടന്നതും. ഇതിനു പിന്നാലെയാണ് അധ്യാപികയും കാമുകനും അറസ്റ്റിലായത്. 

അധ്യാപികയുടെ ഗ്രൂപ്പ് സെക്‌സ് വീഡിയോ പണം സമ്പാദിക്കാനായി രാജ്യാന്തര അശ്ലീല വെബ്‌സൈറ്റുകളിലടക്കം അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. അധ്യാപികയുടെയും വിദ്യാര്‍ഥികളുടെയും വീഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ഡി.ജി.പി. കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മധുര സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനും പ്രതികരിച്ചു. 

വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹ മോചിതയായ അധ്യാപികയാണ് കേസിലെ മുഖ്യ പ്രതി. അതിനു ശേഷം അവര്‍ ഒരു ബിസനസുകാരനുമായി പ്രണയത്തിലായി. ഇവര്‍ ഒന്നിച്ചാണ് താമസമെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ പരാതിയില്‍ മധുരയിലെ വനിതാ പോലീസ് സ്‌റ്റേഷനാണ് കേസ് എടുത്തത്. 

താന്‍ ഈ വീഡിയോ ചില സുഹൃത്തുക്കള്‍ക്ക് കൈമാറിയതായി ഇയാള്‍ പൊലീസിനോട് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു. അങ്ങനെയാണ് ഇത് പുറത്തുപോയത് എന്നാണ് പോലീസ് കരുതുന്നത്. സാധാരണ ഇത്തരം സംഭവങ്ങളില്‍ ഉണ്ടാവുന്നതു പോലെ വന്‍കിട പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ടാവാം എന്നാണ് പോലീസ് സംശയിക്കുന്നത്. 

വന്‍തുകകള്‍ കൈമറിയുന്ന പോണ്‍ മാഫിയയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. ഇയാള്‍ വീഡിയോ കൈമാറിയ സുഹൃത്തുക്കളെ ഇതിനകം പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. 

Related News