ഹവല്ലി, സാൽമിയ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കാൻ ഫീൽഡ് ക്യാമ്പയിൻ

  • 07/04/2022

കുവൈത്ത് സിറ്റി: ശുചിത്വം ഉറപ്പാക്കുന്നതിനായി ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം വിപുലമായ ഫീൽഡ് ക്യാമ്പയിൻ നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഹവല്ലി, സാൽമിയ പ്രദേശങ്ങളിലാണ് ശുചിത്വ ക്യാമ്പയിൻ നടത്തിയത്. റോഡിന് തടസം സൃഷ്ടിക്കുന്നതും പൊതുജനങ്ങളുടെ കാഴ്ച്ച തെറ്റിക്കുന്നതുമായ എല്ലാം നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. ഒപ്പം പ്രദേശത്തെ കടകൾ പൊതു ശുചിത്വ ചട്ടങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.

നിയമലംഘകരെ നിരീക്ഷിക്കുകയും അവർക്കെതിരെ എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫീൽഡ് ക്യാമ്പയിൻ നടത്തിയതെന്ന് ഹവല്ലി ​ഗവർണറേറ്റ് മുനസിപ്പാലിറ്റി ബ്രാഞ്ചിലെ പബ്ലിക്ക് ഹൈജീൻ ആൻഡ് റോഡ് വർക്ക് വിഭാ​ഗം ഡയറക്ടർ മുഹമ്മദ് അൽ ജബ്ബാ പറഞ്ഞു. സൂപ്പർവൈസറി ടീം അതിന്റെ ഉത്തരവാദിത്തത്തിന് കീഴിലുള്ള പ്രദേശങ്ങളിലെ ശുചിത്വ നിലവാരം ഉയർത്തുന്നതിൽ വലിയ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് വരെ നടത്തിയ ക്യാമ്പയിനിൽ ഉപേക്ഷിച്ച നിലയിലുള്ള 45 കാറുകളാണ് നീക്കം ചെയ്തത്.

Related News