22 പാക്കറ്റ് മയക്കുമരുന്നുമായി കുവൈത്തിൽ പ്രവാസി പിടിയിൽ

  • 07/04/2022

കുവൈത്ത് സിറ്റി: 22 പാക്കറ്റ് മയക്കുമരുന്നുമായി കുവൈത്തിൽ ഏഷ്യക്കാരനെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയത്തിലെ റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ വിഭാ​ഗമാണ് പ്രതിയെ പിടികൂടിയത്. ഷാബ് പ്രദേശത്തെ ഒരു വീട്ടിൽ അജ്ഞാതനായ ഒരാൾ  കയറിയതായി ലഭിച്ച റിപ്പോർട്ടുകൾ പ്രകാരമാണ് മൈദാൻ ഹവല്ലി പൊലീസ് സ്റ്റേഷനിൽ നിന്ന് പട്രോൾ സംഘം അങ്ങോട്ടേക്ക് തിരിച്ചത്.

സ്ഥലത്തെത്തി ഏഷ്യൻ പൗരനെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് വിൽപ്പനയുടെ നിർണായക വിവരങ്ങൾ അധികൃതർക്ക്  ലഭിച്ചത്. വിൽക്കുക എന്ന ലക്ഷ്യത്തോടെ പല സ്ഥലങ്ങളിലായി മയക്കമരുന്ന് നിറച്ച് ബാ​ഗ് വയ്ക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്ന് നിറച്ച 22 പാക്കറ്റുകൾ കണ്ടെടുക്കാനായത്. ഏഷ്യൻ പൗരനെയും പിടിച്ചെടുത്ത മയക്കുമരുന്ന് ബന്ധപ്പെട്ട അതോറിറ്റിയിലേക്കും കൈമാറിയിട്ടുണ്ട്.

Related News