മൂന്ന് മാസത്തിനിടയില്‍ 16,693 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം

  • 07/04/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 4534 സുരക്ഷാ പരിശോധനകൾ നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു.ആഭ്യന്തര മന്ത്രാലയത്തിലെ  വിവിധ വകുപ്പുകള്‍ അടങ്ങിയ പരിശോധന സംഘം 16,693 നിയമലംഘനങ്ങൾ കണ്ടെത്തിയതായും 836 റെസിഡൻസി നിയമ ലംഘകരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തിനിടെ 7,406 അപകടങ്ങളാണ് രേഖപ്പെടുത്തിയത്. 617 മയക്കുമരുന്ന് കേസുകളും അനധികൃത മദ്യവുമായി ബന്ധപ്പെട്ട 42 കേസുകളും രജിസ്റ്റർ ചെയ്തതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News