വിവാഹേതര ബന്ധത്തിന് മക്കള്‍ തടസ്സം; ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ വിഷം കൊടുത്തു കൊന്നു

  • 08/04/2022

നാഗര്‍കോവില്‍:  ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മ വിഷംകൊടുത്തു കൊലപ്പെടുത്തി. മാര്‍ത്താണ്ഡത്തിനു സമീപം കുളക്കച്ചി സ്വദേശി ജഗദീഷിന്റെ ഭാര്യ കാര്‍ത്തിക(33)യാണ് മകന്‍ ശരണിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സുഹൃത്തുമായുള്ള വിവാഹേതര ബന്ധത്തിന് തടസ്സമായപ്പോള്‍ ഇവര്‍ നാലും ഒന്നരയും വയസ്സുള്ള മക്കള്‍ക്ക് പായസത്തില്‍ വിഷം കലര്‍ത്തി കൊടുക്കുകയായിരുന്നു. 

വിഷം ഉള്ളില്‍ ചെന്നെങ്കിലും മൂത്ത കുട്ടി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം വീടിന്  മുന്നില്‍ കളിച്ചുകൊണ്ടിരുന്ന മകന്‍ പൈട്ടന്ന് അബോധാവസ്ഥയിലായതായി കാര്‍ത്തിക ജഗദീഷിനോട് പറഞ്ഞു.

 ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിച്ചു. മാര്‍ത്താണ്ഡം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ത്തിക പായസത്തില്‍ വിഷംകലര്‍ത്തി രണ്ടു കുട്ടികള്‍ക്കും നല്‍കിയതാണെന്നു തെളിഞ്ഞു. സുനിലുമായുള്ള ബന്ധത്തിന് കുട്ടികള്‍ തടസ്സമായപ്പോഴാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കാര്‍ത്തിക പോലീസിനോട് പറഞ്ഞു. സഭംവത്തില്‍ ഇവരുടെ സുഹൃത്ത് മാരായപുരം സ്വദേശി സുനിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 

Related News