ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ട്വിറ്റർ ഹാക്ക് ചെയ്തു; പ്രൊഫൈലിന് പകരം 'കാർട്ടൂൺ'

  • 09/04/2022

ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ട്വിറ്റർ ഹാക്ക് ചെയ്തത്.  പ്രൊഫൈലിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നാല് മില്യൺ ഫോളോവേഴ്‌സാണ് യോഗി ആദിത്യ നാഥിൻറെ  ഓഫീഷ്യൽ അക്കൗണ്ടിനുള്ളത്. അർദ്ധരാത്രിയോടെ ഹാക്കേഴ്‌സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈൽ ചിത്രം മാറ്റി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തു. പിന്നാലെ ട്വിറ്ററിൽ അനിമേഷൻ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയൽ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ശേ അക്കൌണ്ട് തിരിച്ച് പിടിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീഷ്യൽ  അക്കൗണ്ടിൽ നിന്നും ട്വീറ്റിലൂടെ അറിയിച്ചു.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് ഇന്ത്യ 'ഔദ്യോഗികമായി ബിറ്റ്‌കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ചു' എന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ്  പുറത്തുവന്നതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്. രാജ്യത്ത് ബിറ്റ് കോയിൻ നിയമാനുസൃതമാക്കിയെന്നും,സർക്കാർ 500 ബിറ്റ് കോയിൻ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.

Related News