കരുതൽ ഡോസ്; സ്വകാര്യ ആശുപത്രികൾക്ക് സർവീസ് ചാർജായി 150 രൂപ വരെ ഈടാക്കാം

  • 09/04/2022

ദില്ലി: പതിനെട്ട് വയസിന് മുകളിലുളളവർക്ക് കരുതൽ ഡോസ് നൽകുന്നതിൽ നിർദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്‌സീൻ തന്നെ കരുതൽ ഡോസായിയെടുക്കണം. കരുതൽ ഡോസ് എടുക്കാൻ പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമില്ല. വാക്‌സീൻ വിലക്കൊപ്പം പരമാവധി 150 രൂപ വരെയേ സർവീസ് ചാർജായി സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കാവൂയെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു.  

പതിനെട്ട് മുതൽ അൻപത്തി ഒൻപത് വയസ് വരെയുള്ളവർക്ക് നാളെ മുതൽ കരുതൽ ഡോസ് നൽകാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു. 

പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര, ദില്ലി, ഹരിയാന, മിസോറം സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

Related News