മലിനീകരണം കൂടി; കുവൈത്ത് കടൽത്തീരത്ത് മത്സ്യങ്ങൾ ചത്ത് പൊങ്ങുമെന്ന് മുന്നറിയിപ്പ്

  • 10/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഉൾക്കടലിൽ ഉയർന്ന തോതിലുള്ള മലിനീകരണവും സമുദ്രജലത്തിലെ ഓക്‌സിജന്റെ കുറഞ്ഞ അളവും കാരണം മത്സ്യങ്ങൾക്കും സമുദ്രജീവികൾക്കും മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. വിവിധ ഭാ​ഗങ്ങളിൽ അതോറിറ്റിയുടെ ലബോറട്ടറികൾ നടത്തിയ ഫീൽഡ് പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. വെള്ളതിൽ മലിനീകരണത്തിന്റെ തോത് വർധിച്ചതായാണ് പഠനം പറയുന്നത്. 

മലിനീകരണം കൂടിയതോടെ അലിഞ്ഞുചേർന്ന ഓക്സിജന്റെ ശതമാനം കുറയാൻ കാരണമായി. ഇത് തന്റെ ആദ്യ ഫീൽഡ് പഠനത്തിൽ തന്നെ അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുള്ള അൽ അഹമ്മദ് സ്ഥിരീകരിച്ചു. ഉയർന്ന തോതിലുള്ള മലിനീകരണത്തിന്റെ ഫലങ്ങൾ വരും ദിവസങ്ങളിൽ അനുഭവിക്കേണ്ടി വരുമെന്നും കുവൈത്ത് ബേയിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മലിനീകരണ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News