കുവൈത്ത് ഡ്രൈവിംഗ് ലൈസൻസിന് ആരോഗ്യ സർട്ടിഫിക്കറ്റ് നിബന്ധമാക്കാന്‍ ആലോചന

  • 10/04/2022

കുവൈത്ത് സിറ്റി : ഡ്രൈവിംഗ് ലൈസൻസിനും ആയുധ ലൈസൻസിനും ആരോഗ്യ സർട്ടിഫിക്കറ്റ് നിബന്ധമാക്കാന്‍ ആലോചന. ഇത് സംബന്ധമായ ചര്‍ച്ചകള്‍ ആരോഗ്യ മന്ത്രാലയവുമായി അഭ്യന്തര മന്ത്രാലയം ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മാനസികാരോഗ്യ പ്രശ്നമുള്ളവര്‍ക്കും ആരോഗ്യ പ്രയാസങ്ങള്‍ ഉള്ളവര്‍ക്കും ലൈസന്‍സുകള്‍ നല്‍കുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി  കുവൈറ്റ് സെന്റർ ഫോർ മെന്റൽ ഹെൽത്ത്, അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തമ്മില്‍ കൈമാറും. 

നേരത്തെ ഗുരുതരമായ മാനസിക രോഗങ്ങളുള്ളവർക്കും ലഹരിക്ക് അടിമപ്പെട്ടവർക്കും ആയുധ ലൈസൻസ് നല്കിയതുമായുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായിരുന്നു. പുതിയ നീക്കത്തോടെ ഇത്തരം വിഷയങ്ങളില്‍ പരിഹാരമുണ്ടാക്കാമെന്നാണ്  കരുതുന്നത്. അതിനിടെ നിര്‍ദ്ദേശം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠന റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News