പബ്ലിക് ടോയ്‌ലറ്റില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചു

  • 10/04/2022

പൂനെ: മഹാരാഷ്ട്രയില്‍ പൂനെയില്‍ പബ്ലിക് ടോയ്‌ലറ്റില്‍ വെച്ച് 12 വയസുകാരിയെ മധ്യവയസ്കന്‍ ക്രൂരമായി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പൂനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള പൊതു ടോയ്‌ലറ്റിലാണ് സംഭവം ഉണ്ടായത്. ബാത്ത്റൂമിലേക്ക് പോയ പെണ്‍കുട്ടിയെ പ്രതി പിന്നാലെ പിന്തുടര്‍ന്നെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

പെൺകുട്ടിക്ക് പിന്നാലെ ടോയ്‌ലറ്റിലേക്ക് പ്രതി കയറുന്നത് പെൺകുട്ടിയുടെ അമ്മാവൻ ഉച്ചത്തില്‍ ബഹളം വച്ചതെയാണ് സംഭവം പുറത്തറിയുന്നത്. ആളുകള്‍ ഓടിക്കൂടുമെന്നുറപ്പായതോടെ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് പ്രതിക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

 പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. പൂനെ നഗരത്തിലെ വിവിധയിടങ്ങളില്‍ താമസിച്ച് വരികയായിരുന്ന പ്രതിക്ക് കുടുംബമോ വീടോ ഇല്ലെന്നും ഉടനെ തന്നെ ഇയാളെ പിടികൂടാനാവുമെന്നും പോലീസ് പറഞ്ഞു.

Related News