ഫലംപ്രഖ്യാപിച്ച് ആറു മാസത്തിനകം ബിരുദം നല്‍കണം; കര്‍ശന നിര്‍ദ്ദേശവുമായി യു ജി സി

  • 10/04/2022

ന്യൂഡല്‍ഹി: ഫലംപ്രഖ്യാപിച്ച് ആറുമാസത്തിനകം ബിരുദം നല്‍കണമെന്ന് സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കര്‍ശനനിര്‍ദേശം നല്‍കി യു.ജി.സി. കാലതാമസം വരുത്തിയാൽ ബന്ധപ്പെട്ട സർവകലാശാലകൾക്കെതിരെ നടപടിയുണ്ടാകും.

ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ഷീറ്റ് തുടങ്ങിയ രേഖകള്‍ ലഭിക്കാനെടുക്കുന്ന കാലതാമസം തുടര്‍പഠനത്തെയും ഉദ്യോഗ അന്വേഷണത്തെയും പ്രതികൂലമായി ബാധിക്കുന്നെന്ന വിദ്യാര്‍ഥികളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. അവസാനവര്‍ഷ മാര്‍ക്ക് ലിസ്റ്റിനൊപ്പം പ്രൊവിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും നല്‍കണമെന്നും യു.ജി.സി. അറിയിച്ചു. 

Related News