ഫുഡ് അതോറിറ്റി: കുവൈറ്റ് വിപണികളിൽ കിൻഡർ ഉൽപ്പന്നങ്ങൾക്ക് നിരോധനം

  • 10/04/2022

കുവൈറ്റ് സിറ്റി : കുവൈത്ത് വിപണികളിൽ നിന്ന് മുൻകരുതൽ എന്ന നിലയിൽ ബെൽജിയത്തിൽ നിന്നുള്ള എല്ലാ കിൻഡർ ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളും വിതരണം ചെയ്യുന്നത് തടയാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ തീരുമാനിച്ചു.

ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങൾ സാൽമൊണല്ല ബാക്ടീരിയകളാൽ മലിനമാകാനുള്ള സാധ്യതയെക്കുറിച്ച് നൽകിയ മുന്നറിയിപ്പുകൾക്ക് പുറമേ, 2022 ഏപ്രിൽ 9-ന് ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് ഫുഡ് സേഫ്റ്റി ഒഫീഷ്യൽസ് ഇൻഫോസനിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ തീരുമാനം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News