ഇന്ധനവില വര്‍ധന; വിമാനയാത്രക്കിടെ സ്മൃതി ഇറാനിയും കോൺ​ഗ്രസ് നേതാവും തര്‍ക്കം, വീഡിയോ

  • 10/04/2022

ദില്ലി: ഇന്ധനവില വർധനവിൽ വിമാന യാത്രക്കിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ചോദ്യം ചെയ്ത് കോൺ​ഗ്രസ് നേതാവ്. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം ഉണ്ടായത്. മഹിളാ കോൺ​ഗ്രസ് നേതാവ് നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയെ ചോദ്യം ചെയ്തത്. തർക്കത്തിന്റെ വീഡിയോ ഇവർ ട്വീറ്റ് ചെയ്തു. 

യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്ത് കോൺഗ്രസ് നേതാവ് മന്ത്രിയെ ചോദ്യം ചെയ്യുന്നത് വീഡിയോയിൽ കാണാം. കോൺഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങി നടന്നുപോകുമ്പോള്‍ ഇരുവരും ഇന്ധനവില വര്‍ധനയെ സംബന്ധിച്ച് പരസ്പരം തര്‍ക്കിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിന്റെയും വീഡിയോയാണ് പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവ് വഴി തടയുകയാണെന്ന് സ്മൃതി ഇറാനി പറയുന്നത് വീഡിയോയില്‍ കാണാം. പാചകവാതകത്തിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ചും ഗ്യാസ് ഇല്ലാത്ത സ്റ്റൗകളെക്കുറിച്ചും ചോദിച്ചപ്പോള്‍ 'ദയവായി കള്ളം പറയരുത്' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

''കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടു. എൽപിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാക്‌സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവർ കുറ്റപ്പെടുത്തി. അവർ എങ്ങനെയാണ് സാധാരണക്കാരുടെ ദുരിതത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കാണുക''- ഡിസൂസ ട്വീറ്റ് ചെയ്തു.  നെറ്റാ ഡിസൂസ ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

Related News