അമിത വണ്ണത്തിന്റെ കാര്യത്തിൽ കുവൈത്ത് ലോകത്ത് ഒന്നാമത്; കുട്ടികളിലെ പ്രമേഹത്തിൽ രണ്ടാമതും

  • 10/04/2022

കുവൈത്ത് സിറ്റി: അമിത വണ്ണത്തിന്റെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈത്ത്. ഇത് ടൈപ്പ് 2 പ്രമേഹത്തിന്റെ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ വിഭാ​ഗം സിഇഒ ഡോ. ഇബാ അൽ ഒസൈരി പറഞ്ഞു. ഇന്റർനാഷണൽ ഒബിസിറ്റി ഫെഡറേഷൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഇന്ററാക്ടീവ് മാപ്പിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടൈപ്പ് 1 പ്രമേഹ രോഗികകൾക്ക് ഇതിനൊപ്പം നിയന്ത്രണങ്ങളോടെ ജീവിക്കുന്നത് പരിശീലിപ്പിക്കുന്നതിന് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി അന്താരാഷ്ട്ര പരിശീലനങ്ങളും വിദ്യാഭ്യാസ പരിപാടികളും നടത്തുന്നുണ്ട്.

ടൈപ്പ് 1 പ്രമേഹത്തിന്റെ (കുട്ടികളുടെ പ്രമേഹം) ബാധിക്കുന്ന കാര്യത്തിൽ കാര്യത്തിൽ കുവൈത്ത് ലോകത്ത് രണ്ടാം സ്ഥാനത്താണ്. 50 വയസ്സിന് മുകളിലുള്ള ഓരോ 2 പേരിൽ ഒരാൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് അവർ വിശദീകരിച്ചു. തങ്ങൾക്ക് പ്രമേഹം ബാധിച്ചതായി അറിയാത്തവരും ബാധിക്കുന്നതിന് തൊട്ട് മുന്നിൽ എത്തി നിൽക്കുന്ന അവസ്ഥയിലുള്ളവരുമുണ്ട്. ഗ്ലാസ്ഗോയുമായി ചേർന്ന് ദസ്മാൻ ഇൻസ്റ്റിറ്റ്യൂൂട്ട് നടത്തിയ പഠനത്തിൽ പാൻക്രിയാറ്റിക് കോശങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെങ്കിൽ പ്രമേഹം ബാധിച്ച ആദ്യ മൂന്ന് വർഷങ്ങളിൽ ആണെങ്കിൽ എല്ലാ മരുന്നുകളും ഒഴിവാക്കണമെന്നാണ് വ്യക്തമായത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News