കുവൈത്തിലെ തൊഴിൽ മേഖലയിൽ വിവാഹിതരല്ലാത്ത 310,600 പ്രവാസികൾ

  • 11/04/2022

കുവൈത്ത് സിറ്റി: പൗരന്മാരും താമസക്കാരുമായി കുവൈത്തിലെ തൊഴിൽ മേഖലയിൽ വിവാഹിതരല്ലാത്ത 391,000 പേരാണുള്ളതെന്ന് കണക്കുകൾ. അതയാത് 1.88 മില്യൺ ആളുകളുള്ള കുവൈത്ത് ലേബർ മാർക്കറ്റിലെ 21 ശതമാനമാണ് വിവാഹിതരല്ലാത്തവർ ഉള്ളത്. ഇതിൽ 78 ശതമാനം, അതായത് 304,800 പേരാണ് പുരുഷന്മാരായി ഉള്ളത്. 26 ശതമാനം, അതായത് 86,000 സ്ത്രീകളാണ് ഉള്ളതെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു. ഒപ്പും ലേബർ മാർക്കറ്റിലെ ബാച്ചിലേഴ്സിൽ 80 ശതമാനവും പ്രവാസികൾ തന്നെയാണ്.

വിവാഹിതരല്ലാത്ത 310,600 പ്രവാസികളാണ് കുവൈത്തിലെ തൊഴിൽ വിപണയിൽ ഉള്ളത്. ഇതിൽ 267,500 പേരും പുരുഷന്മാരാണ്. 43,000 സ്ത്രീകളുമുണ്ട്. പൗരന്മാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ആകെ  വിവാഹിതരല്ലാത്ത 80,300 പേരാണുള്ളത്. ഇതിൽ 42,970 പേരും സത്രീകളാണ്. 37,300 പേരാണ് പുരുഷന്മാരെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹമോചിതരായ 29,320 പേരാണ് തൊഴിൽ വിപണിയിലുള്ളത്. അതിൽ 90 ശതമാനവും, അതായത് 26,480 പേരും കുവൈത്തി പൗരന്മാർ തന്നെയാണെന്നും കണക്കുകൾ പറയുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News