ഇന്ത്യയിൽ നിന്നുള്ള ​ഗാർ​ഹിക തൊഴിലാളി റിക്രൂട്ട്മെന്റിന്റെ ചെലവ് കുറയ്ക്കാനായി നടപടികൾ

  • 11/04/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിനുള്ള സഹകരണം സംബന്ധിച്ച് കുവൈത്ത് ഭരണകൂടവും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ധാരണാപത്രം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. 2021 ജൂണിലാണ് ഈ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പ്രധാനമന്ത്രി ദേശീയ അസംബ്ലിയിൽ ഇത് റിപ്പോർട്ട് ചെയ്ത്, ഔദ്യോ​ഗിക ​ഗസ്റ്റിൽ പബ്ലിഷ് ചെയ്യുന്ന ദിവസം മുതൽ ഈ ഉത്തരവ് നിലവിൽ വരും. ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ തമ്മിലുള്ള കരാർ ബന്ധം നിയന്ത്രിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്.

ഒപ്പം ഇരു രാജ്യങ്ങളിലെയും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തിക്കും. കുവൈത്ത് നിയമപ്രകാരം അംഗീകൃതമായ തൊഴിൽ ഏജൻസികൾ, ഓഫീസുകൾ അല്ലെങ്കിൽ കമ്പനികൾ മുഖേനയോ നേരിട്ടോ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉറപ്പാക്കും. ഇരു രാജ്യങ്ങളിലെയും നിയമങ്ങൾ ലംഘിച്ചാൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും അയക്കുകയും ചെയ്യുന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഓഫീസുകൾ, കമ്പനികൾ അല്ലെങ്കിൽ ഏജൻസികൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും കരാറിൽ ഉറപ്പാക്കിയിട്ടുണ്ട്. 

തൊഴിലാളിയുടെ പേരില്‍, തൊഴിലുടമ ബാങ്കുകളില്‍ സാലറി അക്കൗണ്ട് ആരംഭിക്കണമെന്നുള്ളതാണ് കരാറിലെ വ്യവസ്ഥ. എല്ലാ മാസവും ശമ്പളം  തൊഴിലാളിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം. വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് വിലയിരുത്താന്‍ സംയുക്ത കമ്മിറ്റി രൂപികരിക്കാനും കരാറിൽ ധാരണയായിരുന്നു. ഗാർഹിക തൊഴിലാളിയുടെ പാസ്‌പോർട്ട് നിയമപ്രകാരം ഇന്ത്യൻ സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നത് ആയതിനാൽ തൊഴിലുടമ അത് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കും.

തൊഴിലുടമ തന്നെ ​ഗാർഹിക തൊഴിലാളിക്ക് ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവ നൽകുന്നുവെന്നും ജോലി മൂലം അസുഖമോ പരിക്കോ ഉണ്ടായാൽ ആവശ്യമുള്ള ചികിത്സയും ലഭിക്കുന്നതിന് ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ചെലവ് വഹിക്കുന്നുവെന്നും ഉറപ്പാക്കും. തൊഴിൽ ചെയ്യുമ്പോൾ പരിക്കേറ്റാൻ അതിന് നഷ്ടപരിഹാരം നൽകാനുള്ള ബാധ്യതയും തൊഴിലുടമയ്ക്ക് ഉണ്ടാകും. കൂടാതെ, തൊഴിലാളി മരണപ്പെട്ടാൽ മൃതദേഹം സ്വദേശത്ത് തിരികെ അയക്കാനും കുവൈത്ത് നിയമങ്ങൾ പ്രകാരമുള്ള എല്ലാ അവകാശങ്ങളും നൽകണമെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News