ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്തു. വാഹന ഉടമകള്‍ക്കെതിരെ നടപടിയെടുക്കും.

  • 11/04/2022

കുവൈത്ത് സിറ്റി : റോഡില്‍ തടസ്സം സൃഷ്ടിച്ച ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും കാഴ്ച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന ബോര്‍ഡുകളും നീക്കം ചെയ്തതായി ജഹ്‌റ മുനിസിപ്പാലിറ്റി അറിയിച്ചു. നേരത്തെ മാസങ്ങളായി റോഡിന് അരുകിലും മൈതാനത്തും കിടന്നിരുന്ന  വാഹനങ്ങള്‍ മാറ്റണമെന്ന് മുനിസിപ്പാലിറ്റി നോട്ടീസ് പതിച്ചിരുന്നുവെങ്കിലും മാറ്റാതിരുന്നതിനെ തുടര്‍ന്നാണ്‌ നടപടി സ്വീകരിച്ചതെന്ന് ജഹ്‌റ മുനിസിപ്പാലിറ്റി  ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്‌സ് വിഭാഗം പറഞ്ഞു. തൈമയിലും സാദ് അൽ അബ്ദുല്ല ഏരിയയിലുമാണ് ഇന്ന് ഫീൽഡ് ടൂറുകൾ നടത്തിയത്. തുടര്‍ ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട 11 കാറുകളാണ് മുനിസിപ്പാലിറ്റി ഗാരേജിലേക്ക് മാറ്റിയത്. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ച ഐസ്ക്രീം വണ്ടികളും വണ്ടി ബാക്കാലയും പിടിച്ചിടുത്ത വാഹനങ്ങളില്‍ ഉള്‍പ്പെടും.ഉപേക്ഷിക്കപ്പെട്ട  വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News