ട്രാഫിക്ക് അപകടങ്ങൾ; കുവൈത്തിൽ മാർച്ച് മാസത്തിൽ ജീവൻ നഷ്ടമായത് 18 പേർക്ക്

  • 11/04/2022

കുവൈത്ത് സിറ്റി: നിരത്തുകളിൽ ജീവൻ നഷ്ടമാകുന്നവരുടെ കണക്ക് പുറത്ത് വിട്ട് അധികൃതർ. മാർച്ചിൽ മാത്രം ട്രാഫിക്ക് അപകടങ്ങളിൽ 18 പേരാണ് മരണപ്പെട്ടതെന്ന് ജനറൽ ട്രാഫിക്ക് വിഭാ​ഗം പബ്ലിക്ക് റിലേഷൻസ് ഓഫീസർ മേജർ അബ്‍ദുള്ള ബുഹാസൻ പറഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എമർജൻസി പൊലീസ് കഴിഞ്ഞ ആഴ്ച 183 സെക്യൂരിട്ടി ആൻഡ് ട്രാഫിക്ക് പരിശോധനയാണ് നടത്തിയത്. ഇതിൽ 980 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയതായും ബുഹാസൻ അറിയിച്ചു.

ഒരു വാഹനം ഡിറ്റെൻഷൻ ​ഗ്യാരേജിലേക്ക് മാറ്റി. വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്ന ഏഴ് പേർ അറസ്റ്റിലായപ്പോൾ ആവശ്യമായ രേഖകൾ കൈവശമില്ലാത്ത ഒമ്പത് പേരെയും പിടികൂടി. റെസിഡൻസി പെർമിറ്റിന്റെ കാലാവധി അവസാനിച്ച അഞ്ച് പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർക്കെതിരെ ഒളിച്ചോടിയതായുള്ള റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായി. കഴിഞ്ഞ ആഴ്ച മാത്രം 20 ട്രാഫിക്ക് അപകടങ്ങളിലാണ് രക്ഷാപ്രവർത്തന സംഘം ഇടപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.

Related News