ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്' ; കശ്മീർ വിഷയത്തിൽ മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

  • 11/04/2022

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുമായി പാകിസ്താൻ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ദാരിദ്യത്തിനെതിരെ ഒരുമിച്ച് പോരാടണം. ചൈനയും സൗദി അറേബ്യയും തുർക്കിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. അമേരിക്കയുമായും ആണവായുധ-എതിരാളികളായ ഇന്ത്യയുമായുളള മികച്ച ബന്ധം പാകിസ്താന് ആവശ്യമാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.

സമാധാനപരമായി പ്രശ്നം പരിഹരിക്കാനാണ് ആ​ഗ്രഹിക്കുന്നതെന്നും എല്ലാ അന്താരാഷ്ട്ര വേദികളിലും കശ്മീർ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫിനെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. 174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് അധികാരം പിടിച്ചത്.

കശ്മീർ ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ച വേണമെന്ന് പാകിസ്താൻ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാകിസ്താനിൽ മാറ്റം കൊണ്ടുവരുമെന്നും ദേശീയ അസംബ്ലി പാകിസ്താനെ രക്ഷിച്ചെന്നും ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നു.
മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനും പ്രതിപക്ഷ പിഎംഎൽ-എൻ നേതാവുമാണ് ഷെഹ്ബാസ് ഷെരീഫ്.

Related News