ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗം; പെണ്‍കുട്ടി മരിച്ചു, തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ കേസ്

  • 11/04/2022

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ജന്മദിന പാർട്ടിക്കിടെ കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. നാഡിയ ജില്ലയിലെ ഹൻസ്‌ഖാലിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിറന്നാൾ ഹൻസ്കാലിയ പ്രദേശത്ത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എന്നാൽ ഞായറാഴ്ചയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ആഘോഷത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട പെൺകുട്ടി അന്നു തന്നെ മരിച്ചിരുന്നു. ഗജ്‌ന ഗ്രാമ പഞ്ചായത്തിലെ തൃണമൂല്‍ അംഗവും പാര്‍ട്ടിയുടെ പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ സമര്‍ ഗൗളയുടെ മകന്‍ ബ്രജ്‌ഗോപാലാണ് മകളുടെ മരണത്തിന് പ്രധാന ഉത്തരവാദിയെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന്, നാല് ദിവസത്തിനുശേഷമാണ് കുടുംബം പോലീസില്‍ പരാതി നൽകിയത്. 

ശനിയാഴ്ചയാണ് തൃണമൂല്‍ നേതാവിന്റെ മകനെതിരേ പെണ്‍കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയത്. ഒമ്പതാംക്ലാസുകാരിയായ  മകളെ തൃണമൂല്‍ നേതാവിന്റെ മകൻ പിറന്നാള്‍ ആഘോഷത്തിനു ക്ഷണിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടി തൃണമൂല്‍ നേതാവിന്റെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അവശയായ നിലയിലാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതെന്നും ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവമുണ്ടായിരുന്നതായും കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നതായും പരാതിയിലുണ്ട്.

തൃണമൂല്‍ നേതാവിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും  മരണസര്‍ട്ടഫിക്കറ്റ് പോലും ലഭിക്കുന്നതിന് മുന്നേ കുറച്ച് ആളുകള്‍ മകളുടെ മൃതദേഹം ദഹിപ്പിക്കാന്‍ നിര്‍ബന്ധപൂര്‍വം കൊണ്ടുപോയെന്നുമാണ് പെണ്‍കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.

Related News