ഹവല്ലിയിൽ പരിശോധന; ഭക്ഷ്യയോ​ഗ്യമല്ലാത്ത 100 കിലോ മാംസം പിടിച്ചെടുത്തു

  • 11/04/2022

കുവൈത്ത് സിറ്റി: ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഹവല്ലി  ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാ​ഗം വ്യാപകമായ പരിശോധന നടത്തി. മായം കലർന്ന ഭക്ഷണം വിൽപ്പന നടത്തുകയും  മറ്റ് ഗുരുതരമായ ലംഘനങ്ങളും കാരണം ഒരു സ്റ്റോർ അടച്ച് പൂട്ടാനുള്ള നിർദേശം അധികൃതർ നൽകി. കൂടാതെ, ഹവാലി പ്രദേശത്ത് ഭക്ഷണവും മാംസവും വിൽക്കുന്ന നിരവധി കടകളിലും പരിശോധന നടന്നു. അത്തരത്തിൽ ഒരു സ്റ്റോറിൽ നടന്ന പരിശോധനയിൽ ഭക്ഷ്യയോ​ഗ്യമല്ലാത്ത 100 കിലോയിലധികം ചീഞ്ഞ മാംസമാണ് പിടികൂടിയത്.

ഇതേ സ്റ്റോറിൽ തന്നെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. ഇതോടെ കട അടച്ച് പൂട്ടിയെന്ന് അധികൃതർ അറിയിച്ചു. അടച്ചുപൂട്ടിയ ഈ കട കുറച്ചുകാലമായി നിരീക്ഷണത്തിലായിരുന്നുവെന്ന്  ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഹവാലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാ​ഗം ഇൻസ്പെക്ടർ മുഹമ്മദ് അൽ ഖണ്ഡാരി പറഞ്ഞു. ഭക്ഷ്യയോ​ഗ്യമല്ലാത്ത മാംസം ഇവിടെ പുതിയതാണെന്ന് പറഞ്ഞാണ് വിൽപ്പന നടത്തിയിരുന്നത്. ഇത്തരത്തിലുള്ള മാംസത്തിൽ സാൽമൊണെല്ല ബാക്ടീരിയ ഉണ്ടാകുമെന്നും ആരോ​ഗ്യത്തെ ​ഗുരുതരമായി ബാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News