കുവൈത്തിൽ ഒരുവർഷത്തിനിടെ സ്വകാര്യ മേഖലയിൽ നിന്ന് പുറത്തായത് 60 വയസ് പിന്നിട്ട 6,226 പേർ

  • 11/04/2022

കുവൈത്ത് സിറ്റി: അറുപത് വയസ് പിന്നിട്ട 5,760 പ്രവാസികളാണ് രാജ്യത്തെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതെന്ന് കണക്കുകൾ. 2021 ഡിസംബർ അവസാനം വരെയുള്ള കണക്കാണ് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ടിട്ടുള്ളത്. ഇതിൽ 1,806 പേർ 65 വയസ് പിന്നിട്ടവരാണ്. അതേസമയം, 2020ൽ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന പ്രവാസികളുടെ എണ്ണം 6,065 ആയിരുന്നു. ഇതിനൊപ്പം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 60 വയസ് പിന്നിട്ട പ്രവാസികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

2020ൽ 75,460 പേരായിരുന്നു 60 വയസ് പിന്നിട്ടിട്ടും തൊഴിൽ ചെയ്തിരുന്നത്. 2021 അവസാനത്തിൽ ഇത് 69,232 ആയി കുറഞ്ഞു. അതായത് 6,226 പേരുടെ കുറവാണ് വന്നിട്ടുള്ളതെന്ന് ഔദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ടവരുടെ വർക്ക് പെർമിറ്റ് പുതുക്കലിൽ കൊണ്ട് വന്ന മാറ്റം നടപ്പാക്കി ഒരു വർഷത്തിലാണ് ഈ വ്യത്യാസങ്ങൾ വന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News