45 ലക്ഷത്തിലേറെ താമസരേഖ അപേക്ഷകള്‍ ഓൺലൈനിൽ പൂർത്തിയാക്കിയതായി റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്

  • 12/04/2022

കുവൈത്ത് സിറ്റി : താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതിന് ശേഷം 45 ലക്ഷത്തിലേറെ അപേക്ഷകള്‍ ഓൺലൈനിൽ പൂർത്തിയാക്കിയതായി റെസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇഖാമ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായാണ് നേരത്തെ വിസ, ഇഖാമ എന്നിവ പുതുക്കാൻ  ഓൺലൈനായുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സർക്കാർ മേഖലയില്‍ (ആർട്ടിക്കിൾ 17 വിസ) 82,498 ഇടപാടുകളും സ്വകാര്യ മേഖലയില്‍ (ആർട്ടിക്കിൾ 18 ) 15,62,819 ഇടപാടുകളും  ആർട്ടിക്കിൾ 19 എയില്‍ 242 ഇടപാടുകളും ഗാർഹിക തൊഴിലാളികളുടെ (ആർട്ടിക്കിൾ 20 ) 548,446 ഇടപാടുകളും സ്വയം സ്പോൺസർഷിപ്പ് (ആർട്ടിക്കിൾ 24 ) 2041 അപേക്ഷകളും കുടുംബ വിസക്കാരുടെ (ആർട്ടിക്കിൾ 22) അപേക്ഷകളുമാണ് പൂർത്തിയായത്.

ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനി പ്രതിനിധികൾക്കും വ്യക്തികൾക്കും എളുപ്പത്തിൽ ലഭ്യമാകാവുന്ന തരത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ഓണ്‍ലൈന്‍ സേവനം ലഭ്യമാണ്. വിവിധ വിഭാഗങ്ങളിൽ ഉള്ള സന്ദർശന വിസകൾ, ഇഖാമ പുതുക്കൽ എന്നിവക്ക് ഈ സംവിധാനത്തിലൂടെ അപേക്ഷിക്കാം. വ്യക്തികൾക്ക് നേരിട്ട് തന്നെ ഇഖാമ, വിസ സംബന്ധിയായ അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News