ഡ്രോണുകൾകള്‍ക്ക് പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

  • 12/04/2022

കുവൈത്ത് സിറ്റി :സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിനുള്ള പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇതോടെ വ്യക്തികൾക്ക് ഡ്രോണുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി റദ്ദാകും. പുതിയ തീരുമാന പ്രകാരം ഡ്രോൺ അനുമതി സർക്കാർ ഏജൻസികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. ക്യാമറ വച്ച ഡ്രോണുകള്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വകാര്യതയ്ക്കു ഭീഷണിയാകുമെന്നതിനാലാണ് പുതിയ നീക്കം. 

ആവശ്യമായ ലൈസൻസുകളും അനുമതികളും നേടാതെ ഡ്രോണുകൾ പറപ്പിച്ചാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഡ്രോണുകളുടെ  ഉപയോഗം വ്യോമഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News