ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ഓപ്പണ്‍ ഹൗസ് നാളെ.

  • 12/04/2022

കുവൈറ്റ് സിറ്റി:  ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിവാര  ഓപ്പണ്‍ ഹൗസ് ഏപ്രില്‍ 13ന് നടക്കും. പാസ്പോര്‍ട്ട് സേവന കേന്ദ്രമായ ഫഹാഹീലിലെ ബി.എല്‍.എസ് കേന്ദ്രത്തില്‍ നടക്കുന്ന ഓപ്പണ്‍‌ ഹൗസില്‍ അംബാസിഡര്‍  സിബി ജോര്‍ജും മുതിര്‍ന്ന എംബസ്സി ഉദ്യോഗസ്ഥരും  പങ്കെടുക്കും. രാവിലെ 11 മുതല്‍ 12 വരെയാണ് ഓപ്പണ്‍ ഹൗസ് നടക്കുന്നത്. രാവിലെ 10 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് എംബസ്സി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. 

ഓണ്‍ലൈനില്‍  ഓപ്പണ്‍ ഹൗസ് സംപ്രേഷണം ഉണ്ടായിരിക്കില്ല.പരാതികളുള്ളവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കോണ്‍ടാക്ട് നമ്പര്‍, കുവൈറ്റിലെ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov,in ഇ-മെയില്‍ വിലാസത്തില്‍ അയക്കാം.

Related News