അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവർമാർ അറസ്റ്റിൽ

  • 12/04/2022

കുവൈത്ത് സിറ്റി : ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ അറസ്റ്റിൽ. മത്സരയൊട്ടത്തിലായിരുന്ന ബസുകള്‍  ബസ് സ്റ്റോപ്പിൽ നിന്ന് പുറത്തിറങ്ങി റോഡില്‍ കുറുകെയിട്ട് തടയാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് ട്രാഫിക് വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യുകയും ബസുകള്‍  പിടിച്ചെടുക്കുകയും ചെയ്തു.ഏറെ തിരക്കേറിയ റോഡിലാണ് ഡ്രൈവർമാർ അതി സാഹസം കാട്ടിയത്. നിയമനടപടികൾ സ്വീകരിക്കാൻ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News