വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ സഹായി കെയ്റോയിൽ പിടിയിൽ

  • 12/04/2022


ദില്ലി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി പിടിയിൽ. നീരവിന്‍റെ ബിസിനിസ് പങ്കാളിയായ സുഭാഷ് ശങ്കറിനെ ഈജിപ്തിലെ കെയ്റോയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. 

മുംബൈയിൽ എത്തിച്ച ഇയാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും ബന്ധു മെഹുൽ ചോക്‌സിയും. 

2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. തുടർന്ന് പ്രതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. 

Related News