വിദ്യാര്‍ഥികളെ വാക്‌സിനേഷൻ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 12/04/2022

കുവൈത്ത് സിറ്റി : വിദ്യാര്‍ഥികള്‍ക്കായുള്ള  വാക്‌സിനേഷൻ പ്രോഗ്രാമിനായി കുട്ടികളെ രജിസ്റ്റർ ചെയ്യാൻ ആരോഗ്യ മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.പ്രതിരോധ കുത്തിവയ്പ്പുകള്‍ കുട്ടികളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകമമാനെന്നും വിദ്യാര്‍ഥികളുടെ ഇമ്യൂണൈസേഷന്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത് സ്കൂള്‍ അഡ്മിഷന് പ്രതിരോധ കുത്തിവയ്പ്പെടുത്തി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്‌.  

അഞ്ചാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആറാം ക്ലാസിലെ പെൺകുട്ടികൾക്കും, പന്ത്രണ്ടാം ക്ലാസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് കുത്തിവയ്പ്പ് നല്‍കേണ്ടത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ https://eservices.moh.gov.kw/SPCMS/SchoolVaxRegistrationAR.aspx എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാമെന്ന് അധികൃതര്‍ വ്യക്തമാക്കി. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ പ്രതിരോധ കുത്തിവയ്പ്പിന്റെ വിശദാംശങ്ങൾ രക്ഷിതാക്കൾക്ക് SMS വഴി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News