കുവൈത്ത് കടല്‍ തീരങ്ങളില്‍ മത്സ്യങ്ങള്‍ ചത്ത് അടിയുന്നത് പരിശോധിക്കുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി

  • 12/04/2022

കുവൈത്ത് സിറ്റി: മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയ രാജ്യത്തെ കടല്‍ തീരങ്ങളിലും ബീച്ചുകളിലും   പരിസ്ഥിതി പബ്ലിക് അതോറിറ്റി നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മീനകള്‍ ചത്തുപൊങ്ങിയതിന്‍റെ കാരണങ്ങള്‍ പരിശോധിക്കാനായുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയ പ്രദേശത്തെ ജലത്തിന്‍റെ  സാമ്പിള്‍ ശേഖരിച്ച് ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. 

കടലിലേക്ക് അനിയന്ത്രിതമായി മലിനജലം ഒഴുക്കിവിടുന്നതും കാലാവസ്ഥയിലെ മാറ്റം കാരണം താപനിലയില്‍ ഉണ്ടാകുന്ന മാറ്റവുമാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.മനുഷ്യരുടെ അശാസ്ത്രീയമായ  ഇടപെടല്‍ കാരണം സമുദ്രത്തില്‍ ഫൈറ്റോപ്ലാങ്ക്ടൺ തഴച്ചുവളരാനും ചുവന്ന വേലിയേറ്റ പ്രതിഭാസത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും  പരിസ്ഥിതി പബ്ലിക് അതോറിറ്റി കടല്‍ തീരങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Related News