ക്ലബ് ഹൗസ് ചർച്ച അടിപിടിയായി; കുവൈത്തിൽ അഞ്ച് പേർക്ക് പരിക്ക്

  • 12/04/2022

കുവൈത്ത് സിറ്റി: ക്ലബ് ഹൗസ് ചർച്ചയിലെ തർക്കം അടിപിടിയിൽ കലാശിച്ചതോടെ നിരവധി പേർക്ക് പരിക്ക്. സബാഹ് അൽ സലീം പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് . ക്ലബ് ഹൗസ് ചർച്ചയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കൾ തമ്മിൽ തല്ലുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങളും കത്തികളും ഉപയോ​ഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിയൊച്ചകൾ കേട്ടതായും സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. സബാഹ് അൽ സലീം പ്രദേശത്ത് 40 ഓളം പേരുടെ സംഘം തമ്മിൽ പ്രശ്നങ്ങൾ നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിക്കുകയായിരുന്നു.

പട്രോൾ സംഘം ഉടൻ പ്രദേശത്ത് എത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്ലബ് ഹൗസ് ചർച്ചയിൽ വച്ച് ഒരാളെ മറ്റൊരാളെ മ്യൂട്ട് (സംസാരിക്കാൻ അനുവദിക്കാത്ത തരത്തിലേക്ക് മാറ്റുക) ചെയ്തതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു. രണ്ട് പേർ തമ്മിൽ ചർച്ചയിലുണ്ടായ പ്രശ്നം നേരിട്ട് തീർക്കാമെന്ന് പറഞ്ഞത് ഇരുവരും സുഹൃത്തുക്കളുമായി സ്ഥലത്ത് എത്തുകയായിരന്നു. രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലാണ് ക്ലബ്ബ് ഹൗസിൽ ചർച്ച നടന്നത്. സംവാദം കടുത്തതോടെയാണ് മ്യൂട്ട് ചെയ്തതും പിന്നീട് അത് വലിയ തർക്കമായി മാറിയതും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News