വിദേശ നി​ക്ഷേപം: ജിസിസിയിൽ കുവൈത്ത് ഏറെ പിന്നിൽ, കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട്

  • 12/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി 2020/2021 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് പുറത്ത് വിട്ടു. മൊത്തം മൂല്യം 536 മില്യൺ ഡോളർ  വരുന്ന പുതിയ നിക്ഷേപങ്ങൾക്ക് അതോറിറ്റി അംഗീകാരം നൽകിയതായി റിപ്പോർട്ട് പറയുന്നു. 2022നും 2026നും ഇടയിൽ കുവൈത്തിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ശരാശരി 560 മില്യണിലധികം വരുമെന്ന 'ഇക്കണോമിസ്റ്റ് ഇന്റലിജൻസ്' യൂണിറ്റിന്റെ പ്രതീക്ഷകളെ പിന്തുണയ്ക്കുന്ന കണക്കുകളാണ് ഇത്.

കൊവിഡ് മഹാമാരിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥ കരകയറുന്നതോടെ, പൊതു-സ്വകാര്യ ഇൻഫ്രാസ്ട്രക്ചർ പങ്കാളിത്തവും സ്വകാര്യവത്കരണ സംരംഭങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, രാഷ്ട്രീയ സ്തംഭനവും ചുവപ്പുനാടയിൽ കുടുങ്ങുന്ന നടപടിക്രമങ്ങൾ അമിതമാകുന്നതും ഈ കാലയളവിലെ ബിസിനസ് അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് വിശ്വസിക്കുന്നത്. എണ്ണ വ്യവസായത്തിലെ ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുള്ള മാർഗമെന്ന നിലയിൽ വിദേശ നിക്ഷേപം നിരസിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങൾ തുടരുമെന്നും ഇക്കണോമിസ്റ്റ് പ്രതീക്ഷിക്കുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News