റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നേഴ്സറികളുടെ എണ്ണം കൂട്ടാൻ കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം ആലോചിക്കുന്നു

  • 12/04/2022

കുവൈത്ത് സിറ്റി: റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നേഴ്സറികളുടെ എണ്ണം കൂട്ടാൻ അഫയേഴ്സ് മന്ത്രാലയത്തിലെ സാമൂഹിക വികസന വിഭാ​ഗം ആലോചിക്കുന്നു. ഒരു റെസി‍ഡൻഷ്യൽ പ്രദേശത്ത് കുട്ടികളുടെ നേഴ്സറികളുടെ എണ്ണം മൂന്നിന് മുകളിലേക്ക് ഉയർത്തുന്നത് സംബന്ധിച്ചാണ് അധികൃതർ പഠനം നടത്തുന്നത്. നിലവിലുള്ള 2014 ലെ 22-ാം നമ്പർ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കനുസൃതമായി ഇത് പ്രാബല്യത്തിലാക്കാൻ സാധിക്കുകയും ചെയ്യും. 

പ്രദേശത്തെ മേയറുടെ അംഗീകാരവും താമസക്കാരുടെ രേഖാമൂലമുള്ള സമ്മതവുമാണ് ആവശ്യമായുള്ളത്. റെസിഡൻഷ്യൽ പ്രദേശങ്ങളിൽ നേഴ്‌സറികൾക്ക് പ്രവർത്തിക്കാനുള്ള ഇടം ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രത്യേകിച്ച്, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് അധികൃതർ ഈ വിഷയം കൃത്യമായി പഠിക്കുന്നത്. ഒരു റെസിഡൻഷ്യൽ ഏരിയയിൽ നേഴ്സറികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആർട്ടിക്കിൾ നമ്പർ 16 ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News