ഇന്ത്യൻ അംബാസഡർ കുവൈറ്റ് ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചു

  • 12/04/2022

കുവൈറ്റ് സിറ്റി :  ഇന്ത്യൻ അംബാസഡർ  സിബി ജോർജ്,  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ സന്ദർശിച്ചു.

  കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ നടന്നു. വിവിധ മേഖലകളിലും പരസ്പര താൽപ്പര്യമുള്ള കാര്യങ്ങളിലും നിലവിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തു.

കൂടാതെ, കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയായി. കോവിഡ് വ്യാപന സമയത്ത് ഇന്ത്യക്ക് നൽകിയ സഹായങ്ങൾക്ക് നേതൃത്വത്തിനും കുവൈറ്റ് ഭരണകൂടത്തിനും അംബാസഡർ നന്ദി പറഞ്ഞു.

Related News