ന്യൂഡൽഹി: ജി-23 നേതാക്കളുമായി രാഹുല്‍ ഗാന്ധി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിന് മുന്‍പ് തന്നെ രാഹുല്‍ ജി-23 നേതാക്കളെ കാണുമെന്നാണ് ലഭിക്കുന്ന വിവരം. റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കോണ്‍ഗ്രസിലെ തിരുത്തല്വാദികളായജി-23 നേതാക്കള്‍.
2014,2019,2020,2021,2022 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിയുന്നത് ചൂണ്ടിക്കാട്ടിയാണ് തിരുത്തല്‍വാദി നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. പാര്‍ട്ടിക്ക് സ്ഥിരം അധ്യക്ഷന്‍ വരാതെ സംഘടനയെ ശക്തിപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് ജി-23 നേതാക്കള്‍.
ജി-23 നേതാക്കളുള്‍പ്പെടെ പാര്‍ട്ടിയിലെ പത്ത് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്നോ നാളെയോ ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.ചിന്തന്‍ ശിബിറിന്റെ അജണ്ട അടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ ജി- 23 നേതാക്കളുമായി ചര്‍ച്ച ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?