കുവൈത്തിൽ തൊഴിലുടമകള്‍ക്കെതിരെ ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയത് 181 പരാതികള്‍

  • 13/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകളിൽ നിന്ന് 17 പരാതികൾ ലഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് റെഗുലേറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റിക്രൂട്ട്മെന്‍റ് ഓഫീസുകൾക്കോ കമ്പനികൾക്കോ എതിരെ തൊഴിലുടമകളിൽ നിന്ന് അഡ്മിനിസ്ട്രേഷന് ലഭിച്ച മൊത്തം പരാതികൾ എണ്ണം 183 ആണ്. ബിസിനസ് ഉടമകൾക്കെതിരെ തൊഴിലാളികളില്‍ 181 പരാതികളും ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലാളികളില്‍ നിന്ന് ലഭിച്ച 63 പരാതികള്‍ അഡ്മിനിസ്ട്രേഷന്‍ ജുഡീഷ്വറിലേക്ക് റഫര്‍ ചെയ്തു. ജോലി ഉപേക്ഷിച്ച എട്ട് പരാതികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഒപ്പം യാത്രാ രേഖകളുമായി ബന്ധപ്പെട്ട് 37 പരാതികളുമുണ്ട്. തൊഴിലാളികളും ഉടമകളും തമ്മിലുള്ള 290 പരാതികളും രമ്യമായി പരിഹരിക്കാന്‍ അഡ്മിനിസ്ട്രേഷന് സാധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ അഡ്മിനിസ്ട്രേഷന്‍  1,780 ദിനാറും തൊഴിലുടമകള്‍ക്ക് അനുകൂലമായി റിക്രൂട്ട്‌മെന്റ് ഓഫീസുകളിൽ നിന്ന് 77,000 ദിനാറും ശേഖരിച്ചു. കൂടാതെ, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിനായി പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ എണ്ണം 420 ആയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചിലാണ് 42 ഓഫീസുകള്‍ക്ക് ലൈസന്‍സ് ലഭിച്ചത്. അഞ്ച് ഓഫീസുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News