രണ്ട് വര്‍ഷത്തിന് ശേഷം ഗിർഗിയാൻ ആഘോഷമാക്കി കുവൈത്ത്

  • 13/04/2022

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലമുള്ള രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വന്ന ഗിർഗിയാൻ ആഘോഷമാക്കി കുവൈത്ത്. കുവൈത്തിലും എല്ലാ ഗൾഫ് രാജ്യങ്ങളിലും റമദാനിൽ ആഘോഷിക്കുന്ന ഒരു പഴയ പാരമ്പര്യമാണ് ഗിർഗിയാൻ. എന്നാല്‍, ഓരോ രാജ്യങ്ങളും ഓരോ തരത്തിലാണ് ഇത് ആഘോഷമാക്കുന്നത്. കുവൈത്തില്‍, കുട്ടികൾ പരമ്പരാഗത രീതിയിലുള്ള വർണ്ണാഭമായ വസ്ത്രങ്ങൾ ധരിക്കുകയും അവരുടെ പ്രദേശത്തെ തെരുവുകളിൽ കൂട്ടമായി ആഘോഷമാക്കുകയുമാണ് ചെയ്യുന്നത്. ചില പരമ്പരാഗത ഗാനങ്ങൾ ആലപിച്ചും മിഠായികൾ സ്വീകരിക്കരിച്ചുമൊക്കെയാണ് ആഘോഷം നടത്തുന്നത്. ഈ അവസരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആലപിക്കുന്ന ഗാനങ്ങളില്‍ വ്യത്യാസമുണ്ട്.

അമ്മമാർ ആൺകുട്ടികൾക്കായി പ്രത്യേക ബാഗുകൾ തുന്നുകയും അത് കഴുത്തിൽ തൂക്കിയിടുകയും ഗവേഷകൻ ആദെല്‍ അല്‍ സദൈൗന്‍ പറഞ്ഞു. പെൺകുട്ടികൾ മിഠായി സൂക്ഷിക്കാനായുള്ള ഒരു പ്രത്യേക ബാഗിനൊപ്പം കറുപ്പും സ്വർണ്ണവും കലർന്ന ശിരോവസ്ത്രമായ "ബുക്ക്നാഗ്" ധരിക്കാറുണ്ടായിരുന്നു. മിഠായി ശേഖരിക്കുമ്പോൾ ആൺകുട്ടികൾ പരമ്പരാഗത കുവൈത്ത് വസ്ത്രമായ "ഡിഷ്ദാഷ" ധരിക്കും. കൂടാതെ അവർ ഗിർഗിയാൻ ഡ്രമ്മുകളും ഒഴിഞ്ഞ പെട്ടികളും ഉപയോഗിച്ചാണ് പാട്ടുകൾ പാടാറുള്ളത്.പുതിയ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി വലിയ പാർട്ടികള്‍ നടത്തുന്ന തരത്തിലും വലിയ വിലയുള്ള ചോക്ലേറ്റുകളും നട്സുകളുമെല്ലാം വിതരണം ചെയ്യുകയാണ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News