വ്യാഴം, വെള്ളി ദിവസങ്ങളിൽ കുവൈത്തില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യത

  • 13/04/2022

കുവൈത്ത് സിറ്റി: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കുവൈത്തില്‍ നേരിയ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. രണ്ട് ദിവസങ്ങളിലും ഇടയ്ക്കിടെ ഇടിയോട് കൂടിയ നേരിയ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ മുഹമ്മദ് കരം അറിയിച്ചു. ഇത് സാധാരണയായി ഏപ്രിൽ പകുതിയോടെ ആരംഭിച്ച് അടുത്ത മെയ് അവസാനം വരെ തുടരുന്ന സരയത് സീസണിന്റെ തുടക്കമാണ്. സരയത് സീസണില്‍ സാധാരണയായി കാറ്റ് വീശാനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ പൊടിക്കാറ്റ് ഉണ്ടായേക്കാം. 

ഒപ്പം മഴയും പെയ്തേക്കാമെന്ന് അറിയിപ്പ്. ചൊവ്വാഴ്ചയും ബുധനാഴ്ചയും കാലാവസ്ഥ മേഘാവൃതമോ ഭാഗികമായോ മേഘാവൃതമായിരിക്കും, നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ കാറ്റ് വീശുമെന്നും ഇത് തുറന്ന മരുഭൂമി പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News