ഇഫ്താർ വിരുന്നൊരുക്കി ഇന്ത്യൻ സ്ഥാനപതി

  • 13/04/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ  ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് എംബസി ഓഡിറ്റോറിയത്തിൽ ഇഫ്താർ വിരുന്നൊരുക്കി. സമൂഹ നേതാക്കളും നിരവധി അതിഥികളും പങ്കെടുത്തു. ക്ഷമ, നന്ദി, സ്നേഹം, വിനയം, ആത്മസംയമനം എന്നിവയുടെ മാസമാണ് റമദാൻ എന്ന് സ്ഥാനപതി പറഞ്ഞു. റമദാൻ മാസം ദരിദ്രരെയും നിരാലംബരെയും സേവിക്കുക എന്ന സുപ്രധാന സന്ദേശം നൽകുന്നു. സമത്വത്തിന്റെയും അനുകമ്പയുടെയും പ്രാധാന്യവും ആണ് റമദാൻ മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഇന്ത്യ- കുവൈത്ത് ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന സംഭവവികാസങ്ങളെ കുറിച്ചും സ്ഥാനപതി സംസാരിച്ചു. ഇന്ത്യയുടെ വളർന്നുവരുന്ന നയതന്ത്ര പ്രൊഫൈലിനെ കുറിച്ചും ലോക രാജ്യങ്ങളിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടൽ വിപുലീകരിക്കുന്നതിനെ കുറിച്ചും സിബി ജോർജ്  എടുത്തു പറഞ്ഞു. ലോകവുമായുള്ള ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഇടപെടലിനെ കുറിച്ചും  വാഗ്ദാനം ചെയ്യുന്ന അവസരങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കാനും അദ്ദേഹം സമൂഹ അംഗങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News