ഷ്ലോനാക്ക് ആപ്ലിക്കേഷൻ തകരാറിലെന്ന് വാദം; ആരോഗ്യ മുന്നറിയിപ്പുകൾ ലംഘിച്ച കേസുകളിൽ വിധി വന്നു

  • 13/04/2022

കുവൈത്ത് സിറ്റി: ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് ആരോഗ്യ മുന്നറിയിപ്പുകൾ ലംഘിച്ചതിന് എടുത്ത കേസുകളിൽ നിന്ന് നിരവധി പൗരന്മാരെയും താമസക്കാരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. നിർബന്ധിത ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ലംഘിച്ചതിന് നിരവധി പൗരന്മാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരുന്നു. ആർട്ടിക്കിൾ 15 പ്രകാരവും 1999 ലെ എട്ടാം നമ്പർ നിയമം അനുസരിച്ചും അവരെ ശിക്ഷിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 

സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള ആരോഗ്യ മുൻകരുതലുകൾ, മേൽപ്പറഞ്ഞ നിയമത്തിലെ ആർട്ടിക്കിൾ 17/2 പ്രകാരം നിയമം നമ്പർ 4/2020 ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. ഷ്ലോനാക്ക് ആപ്ലിക്കേഷൻ വഴിയാണ് ആരോ​ഗ്യ മന്ത്രാലയം ഹോം ക്വാറന്റൈൻ നടപടികൾ നടത്തിയിരുന്നത്. എന്നാൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻവെസ്റ്റി​ഗേഷൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റം ചുമത്തപ്പെട്ട പലരും അത് നിഷേധിച്ചു. 

തങ്ങൾ വീടുകളിൽ തന്നെ തുടരുകയായിരുന്നുവെന്നും ഷ്ലോനാക്ക് ആപ്ലിക്കേഷന്റെ തകരാറ് മൂലമാണ് പ്രശ്നങ്ങൾ സംഭവിച്ചതെന്നുമായിരുന്നു ഇവരുടെ വാദം. ഇതോടെ തെളിവുകളുടെ അഭാവത്തിലാണ്  നിരവധി പൗരന്മാരെയും താമസക്കാരെയും കുറ്റവിമുക്തരാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News