ഗിർഗിയാൻ ; കുവൈറ്റ് വിപണികളിൽ മധുരപലഹാരങ്ങൾക്ക് വൻ വില വർദ്ധന

  • 13/04/2022

കുവൈത്ത് സിറ്റി: മധുരപലഹാര വിപണികളിൽ ഗിർഗിയാൻ  ഉത്പന്നങ്ങളുടെ ആവശ്യകത വർധിച്ചു. കൊവിഡ് മഹാമാരിയുടെ വരവിന് ശേഷം ആദ്യമായി കുവൈത്തിൽ ഏറെ പ്രചാരമുള്ള ആഘോഷത്തിലേക്ക് കടക്കുകയാണ് രാജ്യം. അതുകൊണ്ട് തന്നെ കുടുംബങ്ങളെല്ലാം വൻ തയാറെടുപ്പാണ് നടത്തുന്നത്. കൊവി‍ഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും റമദാൻ സമയത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ​ഗിർഗിയാൻ മാർക്കറ്റിൽ മധുരപലഹാരങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്.
ഇതിനിടെ ചില കിൻഡർ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ സാള്‍മൊനെല്ല ബാക്ടീരിയ കലരാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ബെൽജിയത്തിൽ നിന്ന് എല്ലാ കിൻഡർ ബ്രാൻഡ് ഭക്ഷ്യ ഉൽപന്നങ്ങളും പിൻവലിക്കാനും മുൻകരുതൽ എന്ന നിലയിൽ അവയുടെ വിതരണം നിരോധിക്കാനുമുള്ള ഫുഡ് അതോറിറ്റിയുടെ തീരുമാനം ഇന്നലെ വന്നിരുന്നു. ഇതോടെ മറ്റ് ചോക്ലേറ്റുകളുടെ ഡിമാൻഡ് കുത്തനെ ഉയർന്നു. ഷുവൈക്ക് ഇൻ‍ഡസ്ട്രിയൽ പ്രദേശത്ത് ഉൾപ്പെടെ മധുരപലഹാരങ്ങൾ വിൽക്കുന്ന തെരുവുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News