വര്‍ഗീയ സംഘര്‍ഷം; ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം

  • 14/04/2022


ജയ്പുര്‍: രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ കരൗലിയിലെ ജില്ലാകലക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി. കലക്ടറെയും മറ്റ്  69 ഐ.എ.എസ് ഉദ്യോഗസ്ഥരെയുമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. പുതിയ ഉത്തരവനുസരിച്ച് കരൗലിയില്‍ രാജേന്ദ്ര സിങ് ഷെഖാവത്തിനെ മാറ്റി അങ്കിത് കുമാര്‍ സിങ്ങിനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചിട്ടുണ്ട്. ഷെഖാവത്തിനെ ജയ്പൂരിലെ ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി കമീഷണറാക്കിയാണ് സ്ഥലം മാറ്റിയത്.


ഈ മാസം രണ്ടിനാണ് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ റാലിയില്‍ മുസ്‌ലിം പള്ളിക്കുനേരെ കല്ലേറുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്ന് കരൗലിയില്‍ സംഘര്‍ഷം ഉടലെടുത്തത്. അല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് കൈകാര്യം ചെയ്യുന്നതില്‍ വ്യാപക വിമര്‍ശനം നേരിട്ട അല്‍വാര്‍ ജില്ലാ കലക്ടര്‍ നന്നുമാല്‍ പഹാരിയയെയും സര്‍ക്കാര്‍ സ്ഥലം മാറ്റിയിട്ടുണ്ട്. ഇവരെകൂടാതെ നാല് ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റുകയും ജയ്പൂര്‍ വികസന അതോറിറ്റി കമീഷണറായിരുന്ന ഗൗരവ് ഗോയലിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സ്ഥലമാറ്റത്തിന്റെ ഭാഗമായി ഏഴ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമലതകള്‍ ലഭിച്ചിട്ടുണ്ട്. ജലവിഭവ വകുപ്പ് സെക്രട്ടറിയായ പൃഥ്വി രാജിന് മെഡിക്കല്‍, ആരോഗ്യ വകുപ്പുകളുടെ ചുമതല കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

Related News