ഭിക്ഷാടനം; നിരവധി വിദേശികളെ പിടികൂടി

  • 14/04/2022

കുവൈത്ത് സിറ്റി : റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തിയ പ്രവാസികളെ അറസ്റ്റ് ചെയ്തു. തെരുവിൽ ഭിക്ഷാടനം നടത്തിയതിനാണ് ഏഷ്യന്‍, അറബ് വംശജരെ പിടികൂടിയത്. രാജ്യത്ത് ഭിക്ഷാടനത്തിനെതിരെ ജനങ്ങളെ ബോധവത്​കരിക്കാൻ പലവിധ നടപടികളാണ്​ അധികൃതർ സ്വീകരിച്ചു വരുന്നത്​. ഒരു നിലക്കും ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്ന്​ നിർദേശിക്കുന്ന കാമ്പയിന്‍ അധികൃതരുടെ നേതൃത്തത്തില്‍ നടന്നുവരുന്നുണ്ട്. 

അതിനിടെ റമദാനിൽ അനധികൃത പണപ്പിരിവ് നടത്തുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും ഭിക്ഷാടകരെ കണ്ടാൽ പൊലീസിനു വിവരം കൈമാറണമെന്നും അധികൃതർ ജനങ്ങൾക്ക്​ നിർദേശം നൽകി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News